Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulting

Thrissur

അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം

വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി

എ​രു​മ​പ്പെ​ട്ടി: വ​ര​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കെ​തി​രേ ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി അ​റി​യി​ച്ചു. താ​ഴെ​വീ​ണ പേ​ന​യു​ടെ മൂ​ടി​യെ​ടു​ക്കാ​ൻ ഡ​സ്കി​ന് മു​ക​ളി​ലൂ​ടെ ശ്ര​മി​ച്ച​താ​ണ് അ​ധ്യാ​പ​ക​നെ പ്ര​കോ​പി​പ്പി​ച്ച​തും വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​നും മോ​ശം​വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ധി​ക്ഷേ​പി​ക്കു​വാ​നും ഇ​ട​യാ​ക്കി​യ​ത്. എ​ന്നാ​ൽ താ​ൻ കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​നാ​ണെ​ന്നും കു​ട്ടി ഡ​സ്കി​ൽ ക​യ​റി​യി​രു​ന്ന​താ​ണ് അ​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നും പ​റ​ഞ്ഞ് അ​ധ്യാ​പ​ക​ൻ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കാ​തെ കു​ട്ടി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ മോ​ശ​മാ​യ രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ത് കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി പ​ട്ടി​ക​ജാ​തി​ക്ഷേ​മ​സ​മി​തി പ​റ​ഞ്ഞു. കു​ട്ടി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് പി​കെ​എ​സ് വ​ര​വൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പു​ന​ൽ​കി.

കു​ട്ടി​ക്ക് മാ​ന​സി​കാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്ന് പി​കെ​എ​സ് വ​ള്ള​ത്തോ​ൾ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​ആ​ർ. ര​തി​മോ​ഹ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം പി. ​കെ. യ​ശോ​ദ മ​ണി എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

Kerala

പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റം: പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി​യെ​യാ​ണ് (34) പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ​മ​യ​ത്ത് പ്ര​തി​യെ​ക്കു​റി​ച്ച് ഒ​രു സൂ​ച​ന​യു​മി​ല്ലാ​യി​രു​ന്നു. പ​ര​പ്പ​ന​ങ്ങാ​ടി മു​ത​ല്‍ രാ​മ​നാ​ട്ടു​ക​ര​വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പൊ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ര്‍, രാ​മ​നാ​ട്ടു​ക​ര, വ​ളാ​ഞ്ചേ​രി, തു​ട​ങ്ങി​യ ബ​സ് സ്റ്റാ​ന്‍റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ള്‍ ആ​ര്‍​ക്കും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​പ്പി​വ​ള​വ് എ​ന്ന സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. പ്ര​തി നേ​ര​ത്ത കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന് മേ​ലാ​റ്റൂ​ര്‍, പ​ട്ടാ​മ്പി സ്റ്റേ​ഷ​നു​ക​ളി​ല്‍ മൂ​ന്നു കേ​സു​ക​ളു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

District News

മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​യെ അ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

ചി​റ്റൂ​ർ: അ​യ​ൽ​വാ​സി​യെ ക​മ്പി​വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് സാ​ര​മാ​യ പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

മീ​നാ​ക്ഷി​പു​രം ഇ​ന്ദി​രാ ന​ഗ​ർ കോ​ള​നി കു​ഞ്ചു മ​ക​ൻ ദാ​സ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ അ​യ​ൽ​വാ​സി അ​രു​ൺ ശെ​ൽ​വ​നാ​ണ് അ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം. ത​ല​യി​ൽ ര​ക്തം വാ​ർ​ന്നൊ​ലി​ച്ച​നി​ല​യി​ൽ അ​രു​ൺ ശെ​ൽ​വ​നെ പൊ​ള്ളാ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടുപേ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

കാ​ർ യാ​ത്രി​ക​നെ മ​ർ​ദി​ച്ച​യാ​ൾ പി​ടി​യി​ൽ

അ​ടൂ​ർ: റോ​ഡ​രി​കി​ല്‍ വ​ഴി പ​റ​ഞ്ഞ് കൊ​ടു​ത്തു നി​ന്ന യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട മ​ണ്ണി​ല്‍ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ്. മി​ഥു​ന്‍ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ന്ദ​ന​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​ര്‍​യാ​ത്രി​ക​ന് കൊ​ടു​മ​ണ്‍ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള​ള വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത് കൊ​ണ്ട് ഇ​ട​ത്തി​ട്ട​യി​ൽ നി​ന്ന​യാ​ളെ പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ മി​ഥുൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ​രി​ക്കേ​റ്റ യു​വാ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ മി​ഥു​നെ കാ​റു​മാ​യി ഒ​റ്റ​പ്പാ​ല​ത്തു നി​ന്നാ​ണ് കൊ​ടു​മ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നൂ​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

അംഗവൈകല്യമുള്ള ബി​വ്റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദ്ദി​ച്ച യു​വാ​വ് പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ൽ ബി​വ്റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​മ്പൂ​ര് ക​ട്ടു​കോ​ട് കി​ഴ​ക്കി​ന്‍​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് (19) നെ​യാ​ണ് വെ​ള്ള​റ​ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ൻ​പ​തി​ന് ബി​വ്റേ​ജ​സ് പൂ​ട്ടി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ അം​ഗ​വൈ​ക​ല്യ​മു​ള്ള ജീ​വ​ന​ക്കാ​ര​നാ​യ വി​മേ​ഷി(39)​നോ​ട് ഇ​യാ​ൾ മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞെ​ന്നും മ​ദ്യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​റു​പ​ടി ന​ൽ​കി​യ വി​മേ​ഷി​നെ ആ​ദ​ർ​ശ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ വി​മേ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ബി​വ്റേ​ജ​സ് ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ട​ന്‍​ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, എ​സ്ഐ അ​സീം, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ ജെ​സീം, ജി​ജു , വി​ഷ്ണു അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ആ​ദ​ർ​ശി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

സ്ത്രീ​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

പ​ന്ത​ളം: സ്ത്രീ​ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ​യും വൃ​ദ്ധ​മാ​താ​വി​നെ​യും മു​ന്‍ വൈ​രാ​ഗ്യ​ത്താ​ല്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട കു​ള​ന​ട മാ​ന്തു​ക മ​ല​യു​ടെ താ​ഴ​ത്തേ​തി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (41) ആ​ണ് പ​ന്ത​ളം പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 21-ന് ​രാ​ത്രി കു​ള​ന​ട അ​മ്മൂ​മ്മ​ക്കാ​വ് സ്വ​ദേ​ശി​നി​യെ​യാ​ണ് ഇ​യാ​ള്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വൃ​ദ്ധ മാ​താ​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രും പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രും പ്ര​തി​യും ത​മ്മി​ല്‍ മൈ​ക്ക് സെ​റ്റി​ന്‍റെ ശ​ബ്ദ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​വും മ​റ്റും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തിന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ്ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ജി ​സ​ന്തോ​ഷ് കു​മാ​റി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ന്ത​ളം എ​സ്എ​ച്ച്ഒ ടി. ​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​വി. വി​ഷ്ണു, എ​എ​സ് ഐ ​വൈ. ജ​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

പ​ങ്കാ​ളി​യെ കേ​ബി​ൾ​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; യു​വ​മോ​ർ​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: പ​ങ്കാ​ളി​യെ കേ​ബി​ൾ​കൊ​ണ്ട് ക്രൂ​ര​മാ​യ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ. യു​വ​മോ​ർ​ച്ച എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പു പ​ര​മ​ശി​വ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗോ​പു​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ദേ​ഹം മു​ഴു​വ​ൻ മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളു​മാ​യി പെ​ൺ​കു​ട്ടി മ​ര​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഗോ​പു​വും പെ​ൺ​കു​ട്ടി​യും അ​ഞ്ച് വ​ർ​ഷ​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ഗോ​പു മ​ര​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു. രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ക്രൂ​ര പീ​ഡ​ന​ത്തി​ന്‍റെ കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പു​റ​ത്തു​പോ​കാ​ൻ സ​മ്മ​തി​ക്കാ​തെ വീ​ട്ടി​ൽ പൂ​ട്ടി​യി​ടു​മെ​ന്നും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി വി​വാ​ഹ​മോ​ചി​ത​യാ​ണ്. മു​ൻ ബ​ന്ധ​ത്തി​ലെ കു​ട്ടി​ക​ളെ കൊ​ല്ലു​മെ​ന്നു ഗോ​പു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ‌​കി.

 

Kerala

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ ന​ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പോ​ര്‍​ട്ട​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: ന​ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പോ​ര്‍​ട്ട​ര്‍ അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കൊ​ച്ചു​വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ റെ​യി​ല്‍​വേ പോ​ര്‍​ട്ട​റാ​യ അ​രു​ണി​നെ പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഷൂ​ട്ടിം​ഗ് സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​യോ​ട് അ​പ്പു​റ​ത്തെ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ക​ട​ക്കാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു. റെ​യി​ല്‍​വേ ലൈ​ന്‍ മു​റി​ച്ചു​ക​ട​ക്കേ​ണ്ടെ​ന്നും നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ച് വ​ഴി അ​പ്പു​റ​ത്തെ​ത്തി​ക്കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ ക​യ​റി അ​പ്പു​റ​ത്തെ​ത്തി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ദേ​ഹ​ത്ത് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​യാ​ളെ ന്യാ​യീ​ക​രി​ച്ച് സം​സാ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ന​ടി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ജോ​ലി​യി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up